വധുവായി അണിഞ്ഞൊരുങ്ങി ജെൻസനൊപ്പം വിവാഹ വേദിയിൽ എത്തേണ്ടിയിരുന്ന ശ്രുതി കാലിൽ ബാൻഡേജും കയ്യിൽ ഊന്നുവടിയുമായി ഒറ്റക്കെത്തിയപ്പോൾ ചേർത്ത് പിടിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടിയും . ശ്രുതിയുടെയും ജെൻസന്റെയും വിവാഹത്തിനായി നടൻ മമ്മൂട്ടി കരുതിവച്ചിരുന്ന സ്നേഹ സമ്മാനം ഏറ്റുവാങ്ങിയത് ഏവരുടെയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു.
കൊച്ചിയിൽ 40 യുവതീയുവാക്കളുടെ ‘ട്രൂത്ത് മാംഗല്യം’ എന്ന പേരിൽ നടത്തിയ സമൂഹ വിവാഹ വേദിയായിരുന്നു ഏവരുടെയും കണ്ണ് നിറക്കുന്ന രംഗങ്ങൾക്ക് സാക്ഷ്യ വഹിച്ചത്.വിധി ജെൻസനെ തട്ടിയെടുത്തില്ലായിരുന്നെങ്കിൽ ശ്രുതിയുടെയും ജെൻസന്റെയും വിവാഹ വധു ആകേണ്ട വേദിയിലാണ് ശ്രുതി എത്തിയത് . ജെൻസൻ വിടപറഞ്ഞെങ്കിലും ചടങ്ങിലേയ്ക്ക് ശ്രുതിയെ ക്ഷണിക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ക്ഷണം സ്വീകരിച്ച് ശ്രുതി ട്രൂത്ത് ഫിലിം നടത്തുന്ന സമൂഹവിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തി മമ്മൂട്ടിയുടെ സ്നേഹസമ്മാനം ഏറ്റു വാങ്ങിയത്.
![]()
