റിപ്പോർട്ട് :അഫ്സൽ കായംകുളം
ഹായിൽ: ഹായിൽ കെ എം സി സി മെഗാ ഇവൻന്റ് സീസൺ ത്രിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗദി നാഷണൽ കമ്മറ്റി നേതാക്കൽക്കുള്ള സ്വീകരണവും കുടുംബ സംഗമവും
സംഘടിപ്പിക്കുന്നു.
ഒക്ടോബർ 31 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ അരൊനാനി ഓഡിറ്റോറിയത്തിലാണ് ഹബീബ് മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്ന സംഗമത്തിൽ
കേരളത്തിൽ നിന്നുള്ള പ്രശസ്ത ഗായകർ പങ്കെടുക്കുന്ന സംഗീത നിശയും കുട്ടികൾക്കായുള്ള വിവിധ കലാപരിപാടികളും മെഗാ ഇവൻന്റിന്റെ ഭാഗമായി നടക്കും. കെ എം സി സിയുടെ ഹായിൽ സെൻസെൻട്രൽ പ്രസിഡൻറ്റ് സ്ഥാനത്ത്ത് മുപ്പത് വർഷം പൂർത്തിയാക്കിയ സാമുഹിക ,ജീവകാരുണ്യ പ്രവർത്തകൻകൂടിയായ മൊയ്തു മൊകേരി സാഹിബിനെ ചടങ്ങിൽ വെച്ച് ആദരിക്കും. പരിപാടിയുടെ വിജയിത്തിനായി വിപുലമായ സൗകര്യങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത് എന്ന് സ്വാഗത സംഘം ചെയർമാൻ ബാപ്പു എസ്റ്റേറ്റുമുക്ക് , ജനറൽ കൺവിനർ യു കെ നൗഷാദ് ഓമശ്ശേരി ,കോർഡിനേറ്റർ ഫൈസൽ കൊല്ലം എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
![]()
