കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കണ്ണൂര് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ പൊലീസിനുമുന്നിൽ കീഴടങ്ങി. ദിവ്യ കസ്റ്റഡിയിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇപ്പോൾ ദിവ്യയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കീഴടങ്ങാനെത്തിയപ്പോൾ കണ്ണപുരത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.കണ്ണൂർ എസ് പി യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു,.ഉടൻ അറസ്റ് രേഖപ്പെടുത്തും
തലശ്ശേരി ജില്ലാ സെഷൻ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ദിവ്യ കീഴടങ്ങിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പി പി ദിവ്യ ഇന്നലെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് ദിവ്യ ചികിത്സ തേടിയത്.
![]()
