മസ്കറ്റ്:കോഴിക്കോട് ജില്ലാ കമ്മിറ്റി ഷാഹി ഫുഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കെഎഫ്എൽ കപ്പ് 2024 ഡിസംബർ 20ന് നടക്കും. ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ഷാഹി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാനിധ്യവുമായ മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. ഒമാനിലെ പ്രമുഖരായ പതിനാറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ നൂറു കണക്കിന് ഫുട്ബോൾ പ്രേമികൾ കാഴ്ചക്കരായി എത്തിച്ചേരും.
അൽ സലാമ പോളി ക്ലിനിക് മാനേജിംഗ് ഡയറക്ടർ ഡോ. സിദ്ദീഖ് തേവർതുടുക ടൂർണമെന്റിനുള്ള ബോൾ കൈമാറി, ജേഴ്സി പ്രകാശനം പ്രമുഖ വ്യവസായി സുബൈർ മുക്കവും ജില്ലാകമ്മിറ്റി പുറത്തിറക്കിയ കലണ്ടർ പ്രകാശനം മസ്കറ്റ് കെഎംസിസി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂരും നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് അഷ്റഫ് നാദാപുരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ പറമ്പത്ത് സ്വാഗതവും ഖാലിദ് കുന്നുമ്മൽ നന്ദിയും പറഞ്ഞു. ഷമീർ പിടികെ, മുജീബ് കടലുണ്ടി, ഇബ്രാഹിം ഒറ്റപ്പാലം, അഷ്റഫ് പൊയിക്ക, എംടി അബൂബക്കർ, റസാഖ് പേരാമ്പ്ര എന്നിവർ സംബന്ധിച്ചു.
![]()
