റിയാദ്: ഷൊർണൂർ കനയം സ്വദേശി വെട്ടിക്കാട്ടിൽ മുഹമ്മദ് അഷ്റഫ് (46) ഹൃദയാഘാതം മൂലം നിര്യാതനായി. കിങ് അബ്ദുള്ള റോഡിൽ ഡോ: ഫഖീഹ് ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്.ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിൽ ഡ്രൈവറായാണ് അഷ്റഫ് ജോലി ചെയ്തിരുന്നത്.പിതാവ്: അബ്ദുസലാം (പരേതൻ).മാതാവ്: ആസ്യ
ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് അർഷാദ്, മുഹമ്മദ് അനാൻ, മുഹമ്മദ് മുസ്തഫ
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് , റിയാസ് തിരൂർക്കാട്, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ,സഹോദരൻ ഉസ്മാൻ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും
![]()
