ദുബായ് :കെ.എം.സി.സി തൃശൂർ ജില്ല വനിത വിഭാഗം സ്തനാർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് റസിയ ഷമീറിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വനിത വിങ് സെക്രട്ടറി നെബൂ ഹംസ മുഖ്യ പ്രഭാഷണം നടത്തി. ഡോ. മെഹനാസ് അബ്ദുല്ല (ഗൈനക്കോളജിസ്റ്റ് ആസ്റ്റർ) ബോധവത്കരണ ക്ലാസെടുത്തു. അർബുദത്തെ അതിജീവിച്ച പ്രമി മാത്യു പൊരുതി വിജയിച്ച ജീവിതാനുഭവങ്ങൾ പങ്കുവെച്ചത് ക്യാമ്പിൽ പങ്കെടുത്തവർക്ക് ധൈര്യം നൽകി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്ന മെഡിക്കൽ ചെക്കപ്പും, സ്ക്രീനിങ് സംവിധാനവും നിരവധിപേർക്ക് സഹായമായി. ഡോ. മെഹനാസ് അബ്ദുല്ലക്കും പ്രമി മാത്യുവിനും വനിത കമ്മിറ്റിയുടെ ഉപഹാരം നൽകി. റംല കരീം, മറിയം ജാബിർ, നിസ നൗഷാദ്, ഫാസില ഷാജഹാൻ, റിസ്മ ഗഫൂർ, മിന്നത്ത് കോയമോൻ, അബീന സിറാജ്, ആയിശ ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. വനിത വിങ് ജില്ല ജനറൽ സെക്രട്ടറി ഷഫ്ന നബീൽ സ്വാഗതവും അബീന സിറാജ് നന്ദിയും പറഞ്ഞു.
![]()
