റിയാദ് :കഴിഞ്ഞ 17 വർഷമായി റിയാദ് നഗര വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന ഇന്ത്യൻ കമ്പനിയായ റിയാദ് വില്ലാസ് വാർഷിക ആഘോഷ പരിപാടി സംഘടിപ്പിച്ചു. റിയാദിലെ നവാറസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ സൂരജ് പാണയിൽ ഉദ്ഘാടനം ചെയ്തു.
രാഗേഷ് പണയിൽ, ഫഹദ് അൽ ഹാജരി, അബ്ദുൽ റഹ്മാൻ അൽ അത്താസ്, നൂറ അൽ ശഹ്റാനി, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടര്‍ന്ന് റിയാദ് വില്ലാസിന്റെ തുടക്കം മുതൽ 15 വർഷത്തിലേറെ കാലം ജോലി ചെയ്ത അംഗങ്ങളായ രതീഷ് ടി ടി, സുജിത് കുമാർ , സജി വർഗീസ് ,ഫഹദ് അൽ ഹാജറി, അംജദ് ഹുസൈൻ , പ്രദീപൻ , വിഗേഷ് , വിപിൻ ,നവനീത് , രാജേഷ് ഭാസ്കരൻ , ബെനഡിക്ട് ഗീവർഗീസ്, റാഷിദ് ഫൈസൽ , ഇജാസ് അലി , ജാൻസിബ്, ഷാജി മുത്തങ്ങ, സുനോജ് , പ്രസൂൺ , സേതു ലക്ഷ്മി , അസ്ലാം, മനോജ്, സരീർ ഖാൻ , ഉമേഷ് യാദവ് എന്നിവരെ ചെയർമാൻ ഡോക്ടർ സൂരജ് പാണയിലും , രാഗേഷ് പാണയിലിന്റെയും നേതൃത്വത്തിൽ ആദരിച്ചു.
റെജീന ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ തിരുവാതിര കളിയോടെ കലാപരി പാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ഇന്ത്യൻ ഗായകൻ നസിർ മിന്നലെ, സൗദി ഗായകൻ നാസർ അൽ നാസറിന്റെയും നേതൃത്വത്തിൽ നടന്ന സംഗീത വിരുന്ന് സൗദി ഇന്ത്യൻ സംസ്കാര സമന്യയമായി മാറി ബീറ്റ്സ് ഓഫ് റിയാദിന്റെ നേതൃത്വത്തിൽ നടന്ന ചെണ്ട മേളവും, ബാൻഡ് മേളവും ഡിജെയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.
അനിൽ കുമാർ , സാലു ലൂക്കോസ്, ബഷീർ ഹർലഡ്ക, എബൻ ജോർജ് , സംഗീത് , നോബി , സാലെ സാൽഹി, അഞ്ചു ബാബു, വിഗേഷ്, വിപിൻ, സാബിത്ത്, സഫറാജ്, സനൂപ്, ജിഷ്ണു, അജിത്, ആദിൽ ജബ്ബാർ, രാഗേഷ് ടി.ടി, ശിഹാബ്, മുഹമ്മദ് റഫീഖ് ,സ്റ്റയ്സൺ തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
![]()
