മനാമ :ഐ.വൈ.സി.സി ബഹ്റൈൻ റിഫ ഏരിയ കമ്മിറ്റി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു.
സബ് ജൂനിയർ വിഭാഗത്തിൽ ആദ്യ സ്ഥാനം ദേവാഞ്ചനയും, രണ്ടാം സ്ഥാനം ഫാത്തിമ അനസും കരസ്തമാക്കി.
ജൂനിയർ വിഭാഗത്തിൽ
പ്രോത്സാഹന സമ്മാനത്തിന് ആൻ മരിയയും, നിരഞ്ജന പി യും അർഹരായി.
സീനിയർ വിഭാഗത്തിൽ ആദ്യ സ്ഥാനത്തിന് അദിനാതും, രണ്ടാം സ്ഥാനത്തിന് പൂർണിമയും അർഹരായതായി ഐ.വൈ.സി.സി റിഫ ഏരിയ പ്രസിഡന്റ് ഷമീർ അലി, സെക്രട്ടറി നസീഫ് കുറ്റ്യാടി, ട്രെഷറർ തസ്ലീം തെന്നാടൻ, എന്നിവർ അറിയിച്ചു. സമ്മാന വിതരണം ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച പോന്നോണം 2024 വേദിയിൽ വെച്ച് ഐ.വൈ.സി.സി ദേശീയ ഭാരവാഹികളുടെയും, അതിഥികളുടെയും സാന്നിധ്യത്തിൽ വിതരണം ചെയ്തു.
![]()
