റിയാദ്:ഡിസംബർ ആദ്യവാരത്തിൽ സൗദി എയർലൈൻസ് (സൗദിയ) വീണ്ടും കോഴിക്കോട്ടേക്ക് എത്തുന്ന വാർത്ത സൗദിയിലെ പ്രവാസികൾക്ക് ഏറെ സന്തോഷം പകരുന്നതാണെന്ന് കെ.എം.സി.സി സൗദി ദേശീയ സമിതി നേതാക്കൾ അറിയിച്ചു.
പ്രവാസികളുടെ യാത്രാദുരിതം മനസിലാക്കിയ കോഴിക്കോട് എയർ പോർട്ട് അഡ്വൈസറി ബോർഡ് ചെയർമാൻ കൂടിയായ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ ശ്രമം അഭിനന്ദനീയമാണെന്ന് നാഷനൽ കമ്മിറ്റി നേതാക്കളായ കെ.പി. മുഹമ്മദ്കുട്ടി,കുഞ്ഞിമോൻ കാക്കിയ, അഷ്റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ പറഞ്ഞു
![]()
