ന്യു ജേഴ്സി: അമേരിക്ക സന്ദര്‍ശിക്കുന്ന മുസ്ലിം ലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫേഴ്സ് കമ്മിറ്റി ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും രാജ്യ സഭാംഗവും സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാനും അമേരിക്കന്‍ പ്രവാസി സമൂഹം ഉജ്ജ്വലസ്വീകരണം നല്കി.
കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററും (കെ.എം.സി.സി.), മലയാളി മുസ്ലിംസ് ഓഫ് ന്യു ജേഴ്സി (എം.എം.എന്‍.ജെ), കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി, നന്മ എന്നീ സംഘടനകള്‍ ചേര്‍ന്ന് റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഫൊക്കാന, ഫോമാ, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍, കേരള അസോസിയേഷന് ഓഫ് ന്യൂ ജേഴ്സി, കെ.എം.സി.സി തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
![]()
