റിയാദ് : സൗദി മിൽക്ക് കമ്പനിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ “മലയാളി കൂട്ടം” അഞ്ചാം വാർഷികവും ജനറൽ ബോഡിയും നടത്തി.സുലൈ ഇസ്തിറാഹായിൽ വെച്ച് നടന്ന പരിപാടിയിൽ സംഘടനാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു. സാംസ്കാരിക യോഗത്തിന് പ്രസിഡന്റ് നയീം അധ്യക്ഷത വഹിച്ചു.സംമോഹിക പ്രവര്ത്തകനും ബി ഡി കെ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി ഉത്ഘാടനം ചെയ്തു.സമീർ ഡ്രസ്കോഡ്, ആഷിഖ് വലപ്പാട് ചാരിറ്റി കൂട്ടായിമ, നാസർചെറൂത്ത്, അരുൺ ജോയ്, ഹബീബ് ഒളവട്ടൂർ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സെക്രട്ടറി ഷഫീഖ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ജലീൽ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പൊതുയോഗത്തിന് നാസർ ചെറൂത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീഖ് റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി അനസ് കരുപടന്ന (പ്രസിഡന്റ് ),
സഫീർ കൊപ്പം (വൈ പ്രസിഡന്റ് ),റോഷൻ (സെക്രട്ടറി ),ഷംസീർ (ജോ.സെക്രട്ടറി )
ജാഫർ പള്ളിക്കൽ ബസാർ,മുസ്തഫ ഷർനൂർ,ജമ്നാസ് മുക്കം ,റാഫി കൊല്ലം എന്നിവരെ എക്സികുട്ടീവ് മെമ്പർമാർ ആയും തിരഞ്ഞെടുത്തു.

വാർഷിക ആഘോഷങ്ങൾക്ക് പ്രസിഡന്റ് നയീം കേക്ക് മുറിച്ചു തുടക്കം കുറിച്ചു.
സത്താർ മാവൂർന്റെ നേതൃത്വത്തിൽ നടന്ന കലാസന്ധ്യയിൽ പവിത്രൻ കണ്ണൂർ,
നേഹ നൗഫൽ,അക്ഷയ് സുധീർ, സിറാസ് വളപ്ര, ഗിരീഷ്കോഴിക്കോട്, കബീർ എടപ്പാൾ, അഞ്ചലി സുധീർ, നൗഫൽ വടകര മോളി ജംഷിദ്,സത്താർ മാവൂർ,ആരിഫ് ഇരിക്കൂർ
എന്നിവർ ഗാനങ്ങൾ ആലപിച്ചു.കുട്ടികളുടെ മ്യൂസിക്കൽ ചെയർ, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
പ്രോഗ്രാം കോഡിനേറ്റർ മജീദ് കെ പി, ജലീൽ,ഷഫീഖ്, നസുഹ്, ഫാസിൽ, ഫസൽ,മജീദ് ചോല, അനീസ് വർക്കല,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
നിസാർ കുരിക്കൾ അവതാരകൻ ആയിരുന്നു.
![]()
