കോഴിക്കോട്:നടിയും ഗായികയുമായ മച്ചാട്ട് വാസന്തി (81) നിര്യാതയായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് അപകടത്തില്‍ പരുക്കേറ്റിരുന്ന വാസന്തി വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും വിപ്ലവ ഗായകനും റേഡിയോ ആര്‍ട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂര്‍ കക്കാടാണു ജനനം.
പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ, പുന്നെല്ലിന്‍ പൊന്കതിരേ…’ എന്നതുള്‍പ്പെടെ മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്ക്കുന്ന ഒട്ടേറെ പാട്ടുകളാണു വാസന്തി അനശ്വരമാക്കിയത്.
നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടല്‍, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂര്‍ സംവിധാനം ചെയ്ത വല്ലാത്ത പഹയന്, പി.ജെ.ആന്റണിയുടെ ഉഴുവുചാല്‍, കുതിരവട്ടം പപ്പുവിനൊപ്പം രാജാ തിയറ്റേഴ്സിന്റെ കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, തിക്കോടിയന്റെ നാടകങ്ങള്‍ എന്നിവയില്‍ വാസന്തി അഭിനേത്രിയും ഗായികയുമായിരുന്നു.
![]()
