റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ട ചങ്ങരംകുളം കോക്കൂർ സ്വദേശി അബ്ദുള്ള കുട്ടിയുടെ മൃതദേഹം ചങ്ങരംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനു വേണ്ടി റിയാദ് ഐസിഎഫ് നേതൃത്വത്തിൽ സഫ് വ ടീമാണ് നിയമസഹായങ്ങൾ പൂർത്തീകരിച്ചത്.
മരണപ്പെട്ട അബ്ദുള്ളക്കുട്ടിയുടെ സഹോദരങ്ങളായ അഷ്റഫ് , മൊയ്തു എന്നിവരോടൊപ്പം വെൽഫെയർ സെക്രട്ടറി റസാഖ് വയൽക്കര, പ്രസിഡന്റ് ഇബ്രാഹിം കരീം, ഐസിഎഫ് ന്യൂ സനഇയ്യ സെക്ടർ ഓർഗനൈസിംഗ് സെക്രട്ടറി ജാഫർ പോത്തൻകോട്, മുജീബ് അഹ്സനി എന്നിവർ ആണ് തുടർപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.
![]()
