റിയാദ്: റിയാദ് മലയാളം ടോസ്റ്റ്മാസ്റ്റർ ക്ലബ്ബിന്റെ (ആർ എം ടി എം) ആദ്യ വനിതാ പ്രസിഡന്റായ ജയന്തി മുരളീകൃഷ്ണന് ക്ലബ് യാത്രയയപ്പുനൽകി. ടോസ്റ്റ്മാസ്റ്റേഴ്സിലും മറ്റു , കലാരംഗങ്ങളിലും നിറഞ്ഞുനിന്ന ജയന്തി, വർഷങ്ങളായ പ്രവാസ ജീവിതത്തിന് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുകയാണ്.ചടങ്ങിൽ ടി എം റസൂൽ സലാം അധ്യക്ഷത വഹിച്ചു.പ്രസിഡന്റായിരുന്ന ജയന്തി, പ്രതിസന്ധികളെ വിജയങ്ങളാക്കി മാറ്റുന്ന മാതൃകാപരമായ നേതൃത്വപാടവം കാണിച്ച വിക്തിത്വം ആയിരുന്നുവെന്ന് അധ്യക്ഷൻ അനുസ്മരിച്ചു.
ക്ലബ് പ്രസിഡന്റ് നൗഷാദ് സ്വാഗത പ്രസംഗം നിർവഹിച്ചു.
മുരളികൃഷ്ണൻ, ഷൈനി ടീച്ചർ, മുനീർ, മൻസൂർ ബാബു, ഹസീന തുടങ്ങിയവർ പ്രവാസ ജീവിതത്തിൽ വിജയഗാഥയായി മാറിയ ജയന്തിയുടെ വ്യക്തിത്വവും നേതൃപാടവവും അനുസ്മരിച്ചു.
മുരളികൃഷ്ണൻ, ഷൈനി ടീച്ചർ, മുനീർ, മൻസൂർ ബാബു, ഹസീന,ഖമർബാനു ടീച്ചർ ,ഡോക്ടർ ഹസ്ന,ഡോക്ടർ അമൽ,മുരളി നായർ,നിഷ മുരളി, തോമസ് അംഗങ്ങൾ ആശംസകൾ നേർന്ന് സംസാരിച്ചു.ടോസ്റ്റ്മാസ്റ്റർ പ്രവർത്തനങ്ങളോടൊപ്പം, കേരളത്തിന്റെ തനതായ കലാരൂപങ്ങൾ പ്രവാസികളിലേക്ക് എത്തിക്കാനും ജയന്തി എന്നും മുൻപന്തിയിലായിരുന്നുവെന്നും അംഗങ്ങൾ ഓർമ്മിച്ചു.
നന്ദിപ്രസംഗത്തിനിടെ ജയന്തി മുരളീകൃഷ്ണൻ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു:”റിയാദ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് എനിക്ക് ഒരു കുടുംബമായിരുന്നു. നമ്മൾ കൂടിയ
ഓരോ മീറ്റിങ്ങുകളും എനിക്ക് സന്തോഷവും ആശ്വാസവും നൽകി. നിങ്ങൾ എല്ലാവരും എന്നും എപ്പോഴും എന്റെ ജീവിതത്തിന്റെ ഭാഗമാണ്, ഇവിടെ നിന്ന് പോകുമ്പോൾ, എന്റെ ഹൃദയം ഇവിടെ വച്ചിട്ടാണ് ഞാൻ പോകുന്നത്.”
മലാസ് ചെറീസ് റെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ ക്ലബ്ബ് അംഗങ്ങൾ ജയന്തിക്ക് മെമെന്റോ സമ്മാനിച്ചു. ഈ മാസം രണ്ടാം വാരം ജയന്തി മുരളീകൃഷ്ണൻ നാട്ടിലേക്ക് തിരിക്കും
![]()
