ദോഹ:ഖത്തര്‍ യു.ഡി.എഫ് വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി വടകര പാർലമെന്റ് അംഗം ഷാഫി പറമ്പിലിന് സ്വീകരണം നൽകി.അല്‍ അറബ് സ്റ്റേഡിയത്തില്‍ നല്കിയ വിജയാരവം സ്വീകരണ പരിപാടിയിൽ വൻ ജനാവലി പങ്കെടുത്തു.
വിമാനകൊള്ള, യാത്ര പ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രവാസികളുടെ വിഷയങ്ങളില്‍ ഇനിയും പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുമെന്നും, പരിഹാരം കാണുന്നതിനായി പാര്‍ലമെന്റില്‍ പൊതു പിന്തുണ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും വടകര എം പി ഷാഫി പറമ്പില്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രസ്താവിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള സ്വീകരണ സമ്മേളനം ഉദ്ഘടനം ചെയ്തു. ചെയര്മാന് അബ്ദുല്‍ നാസര്‍ നാച്ചി അധ്യക്ഷത വഹിച്ചു. ആര് എം പി സംസ്ഥാന സെക്രട്ടറി കെ വേണു, മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈര്‍ പ്രസംഗിച്ചു. ഐ സി സി പ്രസിഡന്റ് മണികണ്ഠന്, കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, ഇന്‍കാസ് നേതാവ് സിദ്ധീഖ് പുറായില്‍ ആശംസ നേര്‍ന്നു. വിപിന്‍ മേപ്പയ്യൂര്‍ സ്വാഗതവും, ടി. ടി കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു. റഹീം പി കെ, ടി ടി. കെ. ബഷീര്‍, ഫൈസല്‍ കേളോത്, സിദ്ധീഖ് പുറായില്‍, അന്‍വര്‍ സാദത് എന്നിവര്‍ നേതാക്കളെ ഹാരാര്‍പ്പണം നടത്തി. പ്രശസ്ത ഗായകന് ആദില്‍ അത്തുവിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേള സമ്മേളനത്തിന് മാറ്റേകി.
കെ കെ ഉസ്മാന്, ഹൈദര്‍ ചുങ്കത്തറ, സമീര്‍ ഏറാമല, അന്‍വര്‍ ബാബു, ഷംസു ദ്ധീന് വാണിമേല്‍, അജ്മല്‍ നബീല്‍, അഷ്റഫ് വടകര, മുഹമ്മദലി വാണിമേല്‍, അതീഖ് റഹ്മാന്, അജ്മല്‍ തെങ്ങലക്കണ്ടി, നവാസ് കോട്ടക്കല്‍, നൗഫല്‍ നെല്ലൂര്‍, സുധി, ആഷിക് അഹമ്മദ്, നാസര്‍ കല്ലിക്കണ്ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
![]()
