ഹരിയാന : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചു.തൻ്റെ ആദ്യ മത്സരത്തിൽ 6000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിനേഷ് ബിജെപി എതിരാളിയായ യോഗേഷ് കുമാറിനെ പരാജയപ്പെടുത്തിയത്. ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) സ്ഥാനാർത്ഥി സുരേന്ദർ ലാതർ ജിന്ദ് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തെത്തി.
വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യം ലീഡ് നേടിയ ഫോഗട്ട്, ഒരു ഘട്ടത്തിൽ പിന്നിലായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ വിനേഷ് തൻ്റെ ലീഡ് വീണ്ടെടുക്കുകയും അത് നിലനിർത്തുകയും ചെയ്തു.ദേശീയ രാഷ്ട്രീയവും കായിക രംഗവും ഉറ്റു നോക്കിയാ മത്സരമായിരുന്നു ജൂലാന അസംബ്ലി മണ്ഡലം
![]()
