ദോഹ : നിരക്ഷരരായ സമൂഹത്തിനു ഭാവന സമ്പന്നമായ വിദ്യാഭ്യാസം നൽകി, സാമൂഹ്യ നീതി നടപ്പിലാക്കാൻ ശ്രമിച്ച പരിഷ്കർത്താവിൽ പ്രമുഖനായിരുന്നു സി എച്ച് മുഹമ്മദ് കോയ എന്ന് ഓണംപിള്ളി മുഹമ്മദ് ഫൈസി, കെഎംസിസി ഖത്തർ കോഴിക്കൊട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് അനുസ്മരണത്തിൽ നവോത്ഥാനം പെയ്തിറങ്ങിയ രാഷ്ട്രീയം എന്ന പ്രമേയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വസമുദായത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്ക് പുറമെ കേരളീയ പൊതു സമൂഹത്തിനു നൽകിയ സംഭാവനകൾ ഇന്നും വിലമതിക്കുന്നത് ആണെന്നും , കേരള പിറവിക്ക് ശേഷം കൊണ്ട് വന്ന കോഴിക്കൊട് , കൊച്ചിൻ സർവ്വകലാശാലകൾ അതിനു ഉദാഹരങ്ങൾ ആണെന്നും അദ്ദേഹം അനുസ്മരിച്ചു , അദ്ദേഹത്തിന്റെ വേർപാടിന്റെ നാല്പത്തി ഒന്ന് വർഷങ്ങൾക്കിപ്പുറവും ജന ഹൃദയങ്ങളിൽ ഒന്ന് തൊടാൻ ആഗ്രഹിക്കുന്ന നക്ഷത്ര ശോഭയായി ജ്വലിച്ചു നിൽക്കുകയാണ് സി എച്ച് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

അനുസ്മരണ പരിപാടി കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ അബ്ദുസമദ് ഉൽഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി സലീം നാലകത്ത് , സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ എസ് എ എം ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ഹാഫിസ് സൽമാൻ, ഖിറാഅത്ത് നടത്തി. ഓണംപിള്ളിക്ക് ജില്ലാകമ്മിറ്റിയുടെ ഉപഹാരം വൈസ് പ്രസിഡന്റ് കെ കെ ബഷീർ കൈമാറി. ചടങ്ങിൽ ജില്ലയിലെ SSP zero ബാലൻസ് ആക്കിയവരിൽ നിന്നും 2 പേർക്കുള്ള സമ്മാന നറുക്കെടുപ്പ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസ നിർവഹിച്ചു, അനുസ്മരണ പരിപാടിയുടെ ഭാഗമായി ഗ്രാമിക കലാ വിഭാഗം നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികൾക്ക് ഓണംപിള്ളി മുഹമ്മദ് ഫൈസി സമ്മാനങ്ങൾ വിതരണം ചെയ്തു, കെഎംസിസി ജില്ലാ എച്ച് ആർ ആൻഡ് ട്രെയിനിങ് വരുന്ന നവംബറിൽ നടത്തുന്ന ലൈഫ് ഹോളിസ്റ്റിക്ക് മെന്ററിങ് പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് മഹാരാഷ്ട്ര ജനറൽ സെക്രട്ടറി സി എച്ച് അബ്ദുറഹിമാൻ നിർവഹിച്ചു.
സംസ്ഥാന, ജില്ലാ ഭാരവാഹികളായ അൻവർ ബാബു, ബഷീർ ടി ടി കെ, അജ്മൽ നബീൽ, ഫൈസൽ കേളോത്ത്, നവാസ് കോട്ടക്കൽ, സിറാജ് മാതോത്ത് മുജീബ് ദേവർകോവിൽ, ശബീർ മേമുണ്ട, സാലിഹ് ഒ പി, ഫിർദൗസ് മണിയൂർ എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ സ്വാഗതവും ട്രഷറർ അജ്മൽ തെങ്ങലക്കണ്ടി നന്ദിയും പറഞ്ഞു.
![]()
