കുവൈറ്റ്: കുവൈറ്റിലെ എഞ്ചിനീയറിംഗ് അലുംനി അസോസിയേഷനുകളുടെ കൂട്ടായ്മയായ കുവൈറ്റ് എഞ്ചിനീയർസ് ഫോറം (കെ.ഇ.എഫ്.) ഓണാഘോഷം സംഘടിപ്പിച്ചു.സെപ്റ്റംബർ 27 വെള്ളിയാഴ്ച ഹവല്ലി അമേരിക്കൻ ഇൻ്റർനാഷണൽ സ്കൂളിൽ വെച്ച് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടും വിഭവ സമൃദ്ധമായ സദ്യയോടും നടന്ന ആഘോഷ പരിപാടികൾ ഏറെ ശ്രദ്ധേയമായി.
‘ആർപ്പോണം-24’ എന്നുപേരിട്ട പ്രോഗ്രാം കെ.ഇ.എഫിന്റെ എട്ടു അലുംനി അസോസിയേഷനുകളുടെ പ്രസിഡന്റ്മാർ തിരി കൊളുത്തി ഉത്ഘാടനം ചെയ്തത്.അസോസിയേഷൻ എക്സ് ഓഫീഷ്യോ സന്തോഷ് ഏബ്രഹാം സ്വാഗതം ചെയുകയും, ജനറൽ കൺവീനർ ഹനാൻ ഷാൻ മുഖ്യപ്രഭാഷണവും നടത്തി. തുടര്ന്ന് നിയുക്ത ജനറൽ കൺവീനർ ഗംഗ പ്രസാദ് ഓണ സന്ദേശം നൽകുകയും ചെയ്തു. ചടങ്ങിൽ വെച്ച് കെ ഇ എഫ് ന്യൂസ് ലെറ്റരായ “അസ്പിറേഷൻസ്” ഡാറ്റാ മാനേജ്മെൻ്റ് കൺവീനർ പ്രശാന്ത് വാര്യർ ജനറൽ കൺവീനർ ഹനാൻ ഷാനിന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.
കെ ഇ എഫ് ന്യൂസ് ലെറ്റരായ “അസ്പിറേഷൻസ്” ഡാറ്റാ മാനേജ്മെൻ്റ് കൺവീനർ പ്രശാന്ത് വാര്യർ ജനറൽ കൺവീനർ ഹനാൻ ഷാനിന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.
![]()
