ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന് സ്വന്തം . പുന്നമടയിലെ ഓളങ്ങളെയും, ആയിരക്കണക്കിന് വരുന്ന കാണികളെയും സാക്ഷിയാക്കി ഫോട്ടോഫിനിഷിലാണ് കാരിച്ചാല്‍ ചുണ്ടന് ഒന്നാമത്തെത്തിയത്
കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരത്തെ 5 മൈക്രോ സെക്കൻഡുകൾക്ക് പരാജയപ്പെടുത്തിയാണ് കാരിച്ചാൽ 16-ാം നെഹ്റു ട്രോഫി കിരീടം നേടിയത്. പള്ളാതുരുത്തിയുടെ തുടർച്ചയായ അഞ്ചാം നെഹ്റു ട്രോഫിയാണ് ഇത്.
വിബിസി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന് രണ്ടാമതെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതായും നാലാമതായും ഫിനിഷ് ചെയ്തു. ഹീറ്റ്സില്‍ 4.14.35 മിനിറ്റ് സമയംകുറിച്ചാണ് കാരിച്ചാല്‍ ഫൈനലിലെത്തിയത്. കഴിഞ്ഞതവണ വീയപുരം ചുണ്ടന് തുഴഞ്ഞാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചാമ്പ്യന്മാരായത്
![]()
