മലപ്പുറം:പി വി അന്‍വര്‍ എം എല്‍ എക്കെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സി പി എം പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നു.മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും കോഴിക്കോട് നഗരത്തിലുമാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്.ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രകോപനകരമായ മുദ്രാവാക്യങ്ങൾ വിളിച്ച് കൊണ്ടുള്ള പ്രതിഷേധ ജാഥകൾ.
അന്‍വറിന്റെ തട്ടകമായ നിലമ്പൂരിലും എടക്കരയിലും സി പി എമ്മിന്റെ കൂറ്റന്‍ പ്രതിഷേധ പ്രകടനം നടന്നു. പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. സംസ്ഥാന വ്യാപകമായി ശനിയാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം മുഴക്കിയും അന്‍വറിനെതിരെ ബാനര്‍ ഉയര്‍ത്തി പിടിച്ചുള്ള പ്രതിഷേധത്തില്‍ വന്‍ ജനാവലിയാണ് അണിനിരന്നത്.
![]()
