യാമ്പു: സൗദി ദേശിയ ദിനാഘോഷ ഭാഗമായി യാമ്പു കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ‘സ്പോര്‍ട്സ് ഫെസ്റ്റിവല്‍ സീസണ് -3’ സമാപിച്ചു. വടംവലി മത്സരം, ഷൂട്ടൗട്ട്, ഫുട്ബാള്‍ മത്സരം, കുട്ടികള്‍ക്കുള്ള ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങള്‍ എന്നിവ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.
സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ആര്.സി കെ.എം.സി.സി എഫ്.സി ടീം ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ടൗണ്‍ കെ.എം.സി.സി എഫ്.സി ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി.
വടംവലി മത്സരത്തില്‍ യുനീക് എഫ്.സി ടീം, ഷര്‍ഖ് കെ.എം.സി.സി ടീം ഒന്ന് രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഷൂട്ടൗട്ടില്‍ എച്ച്.എം.ആര് എവര്‍ഗ്രീന്‍ എഫ്.സി ടീം ജേതാക്കളായി. സനാഇയ എഫ്.സി ടീം റണ്ണേഴ്സുമായി.
യാമ്പുവിലെ വിവിധ സംസ്കാരിക സംഘടനാ നേതാക്കളായ ശങ്കര്‍ എളങ്കൂര്‍, അജോ ജോര്‍ജ്, അസ്ക്കര്‍ വണ്ടൂര്‍, അനീസുദ്ദീന്‍ ചെറുകുളമ്പ്, ജോസഫ് അരിമ്പൂര്‍, നാസര്‍ നടുവില്‍, അബ്ദുല്ല മുവാറ്റുപുഴ തുടങ്ങിയവര്‍ കളിക്കാരെ പരിചയപ്പെട്ടു. മലബാരി മൊഞ്ചത്തീസിന്റെ ഒപ്പനയും, അല്‍ മനാര്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്, യാമ്പുവിലെ ‘പാട്ടുകൂട്ടം’ ടീം അവതരിപ്പിച്ച മുട്ടിപ്പാട്ടും പരിപാടിക്ക് പൊലിമ നല്കി. യാമ്പുവിലെ വിവിധ സാംസ്കാരിക,മാധ്യമ രംഗത്തെ പ്രമുഖര്‍, മറ്റു കലാകാരന്മാര് എന്നിവര്‍ ചടങ്ങില്‍ അതിഥികളായെത്തി.
അയ്യൂബ് എടരിക്കോട്, നാസര്‍ നടുവില്‍, നിയാസ് പുത്തൂര്‍, മാമുക്കോയ ഒറ്റപ്പാലം, കരീം പുഴക്കാട്ടിരി, യാസിര്‍ കൊന്നോല, സമീര്‍ ബാബു, അഷ്റഫ് കല്ലില്‍, അബ്ദുറസാഖ് നമ്പ്രം, ഹമീദ് കൊക്കച്ചാല്‍, അഹ്മദ് ഫസല്‍ എ.ആര്.നഗര്‍, അര്‍ഷദ് പുളിക്കല്‍, മന്‍സൂര്‍ ഒഴുകൂര്‍, മുഹമ്മദലി ഒഴുകൂര്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് കടുപ്പയിലിന്റെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ ടീം പരിപാടികള്‍ നിയന്ത്രിച്ചു.
![]()
