ഷാർജ : എച്ച്കെ റീഹാബിലിറ്റേഷൻ സെന്ററുമായി ചേർന്ന് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ വിമൻസ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു
എച്ച്കെ റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിന് മിഡിൽ ഈസ്റ്റ് റീജിയൺ വിമൻസ് ഫോറം പ്രസിഡണ്ട് റാണി ലിജേഷ് അധ്യക്ഷത വഹിച്ചു.
അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം സന്തോഷ് കേട്ടത്തു (മിഡില്‍ ഈസ്റ്റ് റീജിയൻ ചെയര്മാന്), വിനേഷ് മോഹൻ (മിഡില്‍ ഈസ്റ്റ് റീജിയൻ പ്രസിഡന്റ്), ചാൾസ് പോൾ (ഗ്ലോബല്‍ വിപി ഒര്ഗനൈസേഷന്), മോഹൻ നായർ (ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ഡോ. താഹിറ കല്ലുമുറിക്കൽ (അലെയ്ന് വിമന്‍സ് ഫോറം ട്രഷറര്‍) എം സി ആയ ചടങ്ങിന് എച്ച്കെ റീഹാബിലിറ്റേഷൻ സെന്ററിനെ പ്രതിനിധീകരിച്ച് ഹരീഷ് കണ്ണൻ സ്വാഗതം പറഞ്ഞു.
എച്ച്കെ റീഹാബിലിറ്റേഷൻ സെന്ററിലെ ജീവനക്കാരെ വർഗീസ് പനക്കൽ (ഗ്ലോബല്‍ വൈസ് ചെയര്മാന്), ഷാഹുൽ ഹമീദ് (വൈസ് പ്രസിഡന്റ് – ഐസി മിഡില്‍ ഈസ്റ്റ്), എസ്ഥർ ഐസക് (ചെയര്‍പേഴ്സണ്‍, ഗ്ലോബല്‍ വിമന്‍സ് ഫോറം), ജാനറ്റ് വർഗീസ് (ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍, അലെയ്ന് പ്രൊവിന്‍സ് പ്രസിഡന്റ്), രാജീവ് കുമാർ (മിഡില്‍ ഈസ്റ്റ് സെക്രട്ടറി), ജൂഡിൻ ഫെർണാണ്ടസ് (മിഡില്‍ ഈസ്റ്റ് റീജ്യണ്‍ ട്രഷറര്‍), സകീർ ഹുസ്സൈൻ (ബിസിനസ് ഫോറം ചെയര്മാന്), നസീല ഹുസൈൻ (മിഡില്‍ ഈസ്റ്റ് ജോയിന്റ് സെക്രട്ടറി) എന്നിവർ ചേർന്ന് ആദരിക്കുകയുണ്ടായി
കുട്ടികൾക്കായി ടിസ്സി ജോൺ (ദുബായ് വിമന്‍സ് ഫോറം സെക്രട്ടറി), ബിന്ദു ബാബു (അജമാന്‍ വിമന്‍സ് ഫോറം പ്രസിഡന്റ്) നേതൃത്വം കൊടുത്തു ഒരുക്കിയ പൂക്കളം, ഒപ്പം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിന് മോടി കൂട്ടാൻ സഹായകമായി. പരിപാടിക്ക് എച്ച്കെ റീഹാബിലിറ്റേഷൻ സെന്റർ പ്രതിനിധി നന്ദി പ്രകാശിപ്പിച്ചു.
![]()
