കൊച്ചി : സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശവാഹകരാകാൻ ആഹ്വനം ചെയ്ത് മത സാമുദായിക രാഷ്ട്രീയ ചേരി തിരിവില്ലാത്ത സമൂഹത്തിനായി ഒന്നിക്കാനായി കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ -ഓപ്പറേഷന് (സി സി സി ) തുടക്കമായി. സംസ്ഥാനത്തെ വിവിധ മത സാമുദായിക നേതാക്കളും സാംസ്കാരിക പ്രവർത്തകരും എറണാകുളം പൗരവലിയും ഒരുമിച്ചു പ്രതിജ്ഞ ചൊല്ലി സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ടിബറ്റൻ ആത്മാചാര്യൻ ദലൈലാമയുടെ പ്രതിനിധിയും ടിബറ്റൻ മുൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കാറുമായ യഷി ഫുൻസോക്ക് ദലൈലാമയുടെ സന്ദേശം വായിച്ചു.എല്ലാ മതങ്ങളും കരുണയുടെ സന്ദേശമാണ് നൽകുന്നതെന്നു സന്ദേശത്തിൽ പറഞ്ഞു.പൊതു സമൂഹത്തിന്റെ നന്മക്കായും കൂട്ടായ്മക്കായും പ്രവർത്തിക്കണമെന്ന സന്ദേശം യുവാക്കൾക്ക് പകരാത്ത വിദ്യാഭ്യാസം കൊണ്ട് പ്രയോചനമില്ലന്ന് യഷി പറഞ്ഞു.
സ്നേഹവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു ഭാരതത്തിന്റെ അന്തസത്ത വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് പരിശുദ്ധ ബസോലിയസ് മാർത്തോമാ മാത്യുസ് തൃതീയൻ കത്തോലിക്കാ ബാവ പറഞ്ഞു .
ദുരന്ത വേളകളിൽ കേരളത്തിലെ മനുഷ്യർ പ്രകടിപ്പിച്ച ഉദാത്തമായ ഒരുമയുടെ കൂട്ടായ്മ മാതൃകയാണെന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു .
പി മുഹമ്മദാലി ഗൾഫാർ ആമുഖ പ്രഭാഷണം നടത്തി ,എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ കൂട്ടായ്മയുടെ പ്രഖ്യാപനം ഉൾകൊള്ളുന്ന പ്രതിജ്ഞ ചൊല്ലി കൊടുത്തു .സ്വാമി പുരന്ദരാനന്ദ,ഡോ ഹുസൈൻ മടവൂർ ,ബിഷപ്പ് മാർ മാത്യു അറക്കൽ ,സ്വാമി ശ്രീഹരി പ്രസാദ് ,ഡോ മാത്യൂസ് അന്തിമോസ് ,ഡോ ബാഹുദിൻ നദ്വി ,സ്വാമി വിശാലനന്ദ ,പി മുജീബ് റഹ്മാൻ ,റവ.ജോർജ്ജ് മാത്യു ,സി പി ഉമർ സുല്ലമി,ഫാ.ആന്റണി വടക്കേക്കര ,സി എച് അബ്ദുൽ റഹിം തുടങ്ങിയവർ പ്രസംഗിച്ചു .മതസൗഹാർദ്ദ കേരളത്തിന് ഈ കൂട്ടായ്മ പ്രാധാന്യം കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
![]()
