ജിദ്ദ : ആനക്കയം പെയിന്‍ ആന്റ് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം സഫയര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ആക്ടിംഗ് പ്രസിഡണ്ട് കെ. എം.സഹീദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. മുസ്തഫ സ്വാഗതം പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാലിയേറ്റീവ് ജിദ്ദ ചാപ്റ്റര്‍ അംഗങ്ങള്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളും വരവ് – ചെലവ് കണക്കുകളും യോഗം വിലയിരുത്തി
എന്‍. അബ്ദുല്‍ റഷീദ് വരണാധികാരിയായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
മുഖ്യ രക്ഷാധികാരി
കെ എം എ ലത്തീഫ് – ഇരുമ്പുഴി, പ്രസിഡണ്ട് അജിത്ത് – വടക്കുമ്മുറി, വൈസ് പ്രസിഡണ്ടുമാര്‍: കെ എം. മുജീബ് പെരിമ്പലം, ശരീഫ് – പന്തലൂര്‍, മുസ്തഫ കാപ്പാട്ട് – പുള്ളീലങ്ങാടി, ജനറല്‍ സെക്രട്ടറി കെ എം മുസ്തഫ ഇരുമ്പുഴി, ഓര്‍ഗനൈസിങ് സെക്രട്ടറി: കെ എം ഷഹീദലി പെരിമ്പലം, ജോയിന്റ് സെക്രട്ടറിമാര്‍:
ഷാജഹാന് – ചേപ്പൂര്, സിദ്ദീഖ് – പാപ്പിനിപ്പാറ, ഷാഫി – പുളിക്കല്‍, നസീര്‍ എളയോടത്ത് – പെരിമ്പലം, ട്രഷറര്‍: സി. കെ. ഇര്‍ഷാദ് – ഇരുമ്പുഴി, ഉപദേശക സമിതി അംഗങ്ങള്‍: എന്‍ . അബ്ദുല്‍ റഷീദ് (കുട്ടിപ്പ) ഇരുമ്പുഴി, പി. പി ഷംസു വടക്കുമ്മുറി, ബഷീര്‍ പി. പി പാപ്പിനിപ്പാറ, അഷ്റഫ് കാപ്പാട്ട് പാണായി, ഓഡിറ്റര്‍: വി വി ഇബ്റാഹീം – ഇരുമ്പുഴി, കെഎം അനീസ്, ഇരുമ്പുഴി എന്നിവരാണ് ഭാരവാഹികൾ അടങ്ങുന്ന പുതിയ കമ്മിറ്റി.
കെ എം എ. ലത്തീഫ്, എന്‍. റഷീദ്, സഹീദലി, അജിത്ത്, പി പി. ഷംസു , യൂനുസ് പന്തലൂര്‍, സൈദലവി വടക്കുമ്മുറി, ബഷീര്‍ പി പി. അനീസ് കെ. എം തുടങ്ങിയവര്‍ സംസാരിച്ചു. ഷാജഹാന് നന്ദി പറഞ്ഞു.
![]()
