തിരുവനന്തപുരം : കേന്ദ്ര സർക്കാർ തുടർച്ചയായി നടപ്പിലാക്കുന്ന ഭരണഘടനാ വിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഏ.ജീസ് ഓഫീസിന് മുന്നിൽ പ്രതിക്ഷേധ സംഗമവും ധർണ്ണയും നടത്തി.
ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതിബില്‍ പിൻവലിക്കുക,
ജനങ്ങളെ മതപരമായിവിഭജിക്കുന്ന CAA.NRCപൂർണ്ണമായും പിൻവലിക്കുക,
ആൾക്കൂട്ട കൊല നടത്തുന്നവർക്കെതിരെ കർശനനിയമനടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്
മുസ്ലിം കോഡിനേഷൻ കമ്മിറ്റി തിരുവനന്തപുരത്തെ ഏ. ജീസ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തിയത്. സെപ്റ്റംബർ 24. ചൊവ്വാഴ്ച. രാവിലെ 10 മണിക്ക് നടന്ന പ്രതിക്ഷേധ സംഗമത്തിലും ധർണ്ണയിലും നിരവധി പ്രവർത്തകർ പങ്കെടുത്തു.
![]()
