ജിസാന്‍: ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങ് നല്കിയ ഈ മഹാരാജ്യത്തിന്റെ 94മത് ദേശീയ ദിനത്തില്‍ രക്തം ദാനം നല്കി കെഎംസിസി ജിസാന്‍. കെഎംസിസി ജിസാന്‍ സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അന്നം നല്കുന്ന രാജ്യത്തിന് ജീവ രക്തം സമ്മാനം എന്ന പ്രമേയത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
ശനിയാഴ്ച രാവിലെ 9 മണി മുതല്‍ സബിയ ജനറല്‍ ഹോസ്പിറ്റലിലും, ഞായറാഴ്ച രാവിലെ മുഹമ്മദ് ബിന്‍ നാസര്‍ ഹോസ്പിറ്റലിലുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.രണ്ടു ക്യമ്പുകളിലുമായി നാല്പതോളം പ്രവര്‍ത്തകര്‍ രക്തം ദാനം നല്കി.
സബിയ ജനറല്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങ് ജിസാന്‍ കെഎംസിസി പ്രസിഡന്റ് ഷംസു പൂക്കോട്ടൂരും, മുഹമ്മദ് ബിന്‍ നാസര്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങ് കെഎംസിസി നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹാരിസ് കല്ലായിയും ഉദ്ഘാടനം നിറവഹിച്ചു.
മെഡിക്കല്‍ ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മാലികി, ലാബ് ഡയറക്ടര്‍ ഡൊമിനിറ്റ്, ജനറല്‍ മാനേജര്‍ മന്‍സൂര്‍, സൂപ്പര്‍വൈസര്‍ അലി ഹാസ്മി എന്നിവര്‍ ചടങ്ങിനു ആശംസയര്‍പ്പിച്ചു. ജിസാന്‍ കെഎംസിസി നേതാക്കളായ എം എ അസീസ്, ഡോ മന്‍സൂര്‍ നാലകത്ത്, ഗഫൂര്‍ വാവൂര്, സാദിഖ് മാസ്റ്റര്‍, ഗഫൂര്‍ മൂന്നിയൂര്‍, ജസ്മല്‍ വളമംഗലം, നാസര്‍ വാകാലൂര്, ബഷീര്‍ ആക്കോട്, സിറാജ് പുല്ലൂരാംപാറ, സമീര്‍ അമ്പലപ്പാറ, ബാവ ഗൂഡല്ലൂര്‍, കബീര്‍ പൂക്കോട്ടൂര്‍, ആരിഫ് ഒതുക്കുങ്ങല്‍, ഷാഫി മണ്ണാര്‍ക്കാട് ഷഫീഖ് ,ജംഷീര്‍, ഷംസു ഔവ്ലാന്, ഗഫൂര്‍ വെട്ടത്തൂര്‍ തുടങ്ങിയവര്‍ രക്തദാന ക്യാമ്പിനു നേതൃത്വം നല്കി.
![]()
