റിയാദ് : കെഎംസിസി അഴീക്കോട് മണ്ഡലം അഡ്ഹോക്ക് കമ്മിറ്റിയെ കണ്ണൂര്‍ ജില്ല കെഎംസിസി പ്രഖ്യാപിച്ചു. ഭാരവാഹികളായി മുസ്തഫ പാപിനിശ്ശേരി (ചെയര്മാന്), റഹീം കെ ടി (ജനറല്‍ കണ്‍വീനര്‍), മേമി മാങ്കടവ് (ട്രഷറര്‍), ശമീം കെടി, ആശിഖ് അഴീക്കോട് (വൈസ് ചെയര്മാന്) മുഹമ്മദ് നദീം, റിയാസ് മാങ്കടവ് (ജോ: കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
മണ്ഡലം ചെയര്മാന് മുസ്തഫ പാപിനിശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്ന കമ്മിറ്റിയുടെ പ്രഥമ യോഗം ജില്ലാ പ്രസിഡന്റ് അന്‍വര്‍ വാരം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ റസാക്ക് വളക്കൈ, മുക്താര്‍ പിടിപി, മെഹബൂബ് ചെറിയവളപ്പ്, ശരീഫ് കണ്ണൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
![]()
