റിയാദ് : ദി ഐം കാമ്പയ്ൻറെ ഭാഗമായി മങ്കട മണ്ഡലം കെ എം സി സി സംഘടിപ്പിക്കുന്ന വൺഡേ ഫ്ളഡ്ലൈറ്റ് ഫൈവ്സ് ഫുട്ബാൾ ടൂര്ണമെൻറ്റും വടംവലി മത്സരവും സെപ്റ്റംബർ 19 വ്യാഴാഴ്ച രാത്രി 9 മണിക്ക് എക്സിറ്റ് 18ലുള്ള ദാറുൽ മനാഹ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലാ ഫുട്ബോളിനും സ്റ്റേറ്റ് ഫുട്ബാളിനും നിരവധി താരങ്ങളെ സംഭാവന ചെയ്ത മങ്കട മണ്ഡലത്തിൽനിന്നും അഖിലെന്ത്യ സെവൻസിന്റെ കളിക്കളങ്ങളിൽ കളിയാരവങ്ങൾകൊണ്ട് കാണികളുടെ ഹൃദയം കീഴടക്കിയ ഒട്ടനവധി ഇതിഹാസ താരങ്ങളും മുൻ യുണിവേഴ്സിറ്റി താരങ്ങളും ജില്ലാതാരങ്ങളും പങ്കെടുക്കും .
![]()
