സാൽമിയ: കുവൈത്തിലെ കാസര്കോടുകാര് സാൽമിയ ഹാളിൽ ‘കാസ്രോട്ടോണം സീസൺ 4’ സംഘടിപ്പിച്ചു. പ്രവാസത്തിന്റെ പ്രയാസങ്ങൾക്കിടയിൽ സൗഹൃദവും സ്നേഹവും പങ്കുവെക്കാനും നാടിന്റെ മത നിരപേക്ഷത ഉയർത്തിപ്പിടിക്കാനും ഇത്തരം കൂടിച്ചേരലുകൾ ഉപകാരപ്പെടുമെന്ന് ചടങ്ങു ഉദ്ഘാടനം ചെയ്തു കൊണ്ട് സംഘടനാ നേതാവ് ഇബ്രാഹിം കുന്നിൽ പറഞ്ഞു.
ശ്രീനിവാസന്റെ പ്രാർത്ഥന ഗീതത്തോടെ ആരംഭിച്ച ഓണാഘോഷ ചടങ്ങിൽ സത്താർ കുന്നിൽ അദ്യക്ഷത വഹിച്ചു. മുനവ്വർ മുഹമ്മദ്, സലാം കളനാട്, സി എച് കുഞ്ഞി, അഷറഫ് ആയൂർ, ഫാറൂഖ് ശർഖി, കബീർ മഞ്ഞംപാറ, മുനീർ കുണിയ, ജലീൽ ആരിക്കാടി, എന്നിവർ സംസാരിച്ചു. സുരേഷ് കൊളവയൽ സ്വാഗതവും രാജേഷ് പരപ്പ നന്ദിയും പറഞ്ഞു.
തുടർന്ന് നിരവധി കലാപരിപാടികൾ അരങ്ങേറി. റാഫി കല്ലായിയുടെ നേതൃത്വത്തിൽ ഗാനമേള, നാടിന്റെ ഓർമകളിലൂടെ കഥ പറച്ചിലും , ഗ്രഹാ തുരത്വം ഉണർത്തുന്ന നിരവധി നാടൻ കളികളും , ഓണപ്പാട്ടുകളും പരിപാടിക്ക് മാറ്റ് കൂട്ടി.
![]()
