ന്യൂഡൽഹി : അമേരിക്കയുമായുള്ള ഡ്രോൺ ഇടപാടിലെ ക്രമകേടുകൾ ഉയർത്തി കാട്ടി കോൺഗ്രസ്.25200 കോടി രൂപയുടെ സൈനിക ഡ്രോൺ ഇടപാടിലാണ് വിവാദം. കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷ കാര്യ സമിതി ഔപചാരികമായി അംഗീകരിക്കാതെയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശന വേളയിൽ ഇടപാട് നടത്തിയതെന്നു കൊണ്ഗ്രെസ്സ് വക്താവ് പവൻ ഖേര വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.31 എം ക്യൂ -9 ബി പ്രിഡേറ്റർ ആളില്ല ഡ്രോൺ വിമാനങ്ങൾ ആണ് നാവിക സേനക്ക് വേണ്ടി വാങ്ങുന്നത്. ഒരു ഡ്രോണിന് ശരാശരി 880 കോടി രൂപ വിലമതിക്കും.
റഫാൽ ഇടപാടിലും മോദി സർക്കാർ ഇടപാടുകൾ സുതാര്യമല്ലായിരുന്നു. ദേശസുരക്ഷയിൽ വളരെ പ്രാധാന്യമുള്ള ഇടപാട് നിരവധി സംശയങ്ങൾ ഉയർത്തുന്നതായി ഖേര പറഞ്ഞു. എന്നാൽ അമേരിക്കയുടെ നയപരമായ അംഗീകാരത്തിനു ശേഷം മാത്രമേ വിലയെ കുറിച്ച് തീരുമാനം ആകൂ എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
![]()
