റിയാദ് : റിയാദിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശികളുടെ കൂട്ടായ്മയായ
ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ (ERA) ഭാരവാഹികളെ പുനഃസംഘടിപ്പിച്ചു കൊണ്ട് പ്രവർത്തനം സജീവമാക്കാൻ തീരുമാനിച്ചു.
നിലവിലുള്ള പ്രസിഡന്റ് സലിം തലനാട്, സെക്രട്ടറി അജ്മൽ ഖാൻ , ഫിനാൻസ് റഫീഷ് അലിയാർ എന്നിവർ തുടരും.വിവിധ മേഖലകളിലെ പ്രവർത്തനം കൂടുതൽ മികവ് പുലർത്താൻ വകുപ്പുകളുടെ കോഡിനേറ്റർമാരെ എക്സിക്യൂട്ടീവ് യോഗത്തിൽ തെരഞ്ഞെടുത്തു. റോഷൻ(ജീവകാരുണ്യം ),സക്കിർ(സംഗമങ്ങളുടെനേതൃത്വം) നസീബ് വട്ടക്കയം(
മീഡിയ കോഡിനേറ്റർ) എന്നിവരെ യോഗത്തിൽ തിരഞ്ഞെടുത്തു. അജ്മൽ ഖാൻ, സലീം, റസ്സൽ, ഇജാസ്, അസിം,
അബ്ദുൽ നൂർ , ഷാഹുൽ ഹമീദ്, സുനീർ, ഷിബിലി എന്നിവർ സംസാരിച്ചു.
![]()
