ന്യൂഡൽഹി: സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു.
ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.
സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ടേം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ aആണ് സീതാറാം യെച്ചൂരിയുടെ വിടവാങ്ങൽ. സീതാറാമിന്റെ രാഷ്ട്രീയ ജീവിതം ഇന്ത്യയുടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലത്തെ മുന്നണി രാഷ്ട്രീയ ചരിത്രമാണ്.
![]()
