ദുബായ് :മുൻ മന്ത്രി മുല്ലക്കര രത്നാകരനും കേരള മുൻ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാർ ഐ എ എസിനും കോൺഗ്രസ് വക്താവ് അഡ്വ. അനിൽ ബോസിനും
ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്വീകരണം നൽകി. സ്വീകരണ പരിപാടിയോടനുബന്ധിച്ചു സംവാദവും സംഘടിച്ചിരുന്നു.
അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്ങര അധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി ജിബി, വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ തുടങ്ങി മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
സംവാദ പരിപാടിയിൽ പ്രവാസി മേഖല നേരിടുന്ന വെല്ലുവിളികൾ,വിദ്യാഭ്യാസ പ്രശ്നങ്ങൾ, സാംസ്കാരിക രംഗത്തെ മൂല്യച്യുതി,
കുട്ടികളുടെ വിദ്യാഭ്യാസത്തിനയുള്ള മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.
![]()
