ദമാം :സൗദി കിഴക്കന്‍ പ്രവിശ്യ കോഴിക്കോട് ജില്ലാ കെഎംസിസി – സി.എച്ച് ദ്വിദിന ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 19,20 എന്നി തിയ്യതികളില്‍ ദമാം അല്‍സുഹൈമി കാസ്ക് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് സിഎച്ച് സെന്ററ്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള ജീവ കാരുണ്യ മേഖലകളിലും, മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സിഎച്ച് എക്സലന്‍സി സ്കോളര്ഷിപിലൂടെ വിദ്യാഭ്യാസ ഉന്നമതിനും, മറ്റു ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കും വേണ്ടി നിലകൊണ്ട്, പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സൗദി കിഴക്കന്‍ പ്രവിശ്യ കോഴിക്കോട് ജില്ലാ കെഎംസിസി അവരുടെ പ്രവര്‍ത്തങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകാനാനും, കിഴക്കന്പ്രാവിശ്യയിലെ കായിക പ്രേമികള്‍ക്കൊരു വോളിബോള്‍ മാമങ്കം കാഴ്ച വെക്കാനുമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
സൗദി, ഖത്തര്‍, ബഹ്റൈന്‍, യു എ ഇ, ഇന്ത്യ, പാകിസ്ഥാന്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ കളിക്കാര്‍ ഉള്‍പ്പെടുന്ന ഏറ്റവും മികച്ച 8 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. വിജയികള്‍ക്കായി സിഎച്ച് വിന്നേഴ്സ് ട്രോഫികളും പ്രൈസ് മണികളും ലഭിക്കും.
ടൂര്‍ണമെന്റ് കമ്മിറ്റി സ്വാഗത സംഘത്തിലെ അംഗങ്ങളായ ഫൈസല്‍ കൊടുമ (ചെയര്മാന്), നാസര്‍ ചാലിയം (കണ്‍വീനര്‍), ആബിദ് പാറക്കല്‍ (ജോയിന്റ് കണ്‍വീനര്‍), റിയാസ് പെരുമണ്ണ (ഫിനാന്‍സ് കണ്ട്രോളര്), ബഷീര്‍ സബാന് (ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍), ഷഫീര്‍ സി കെ (മീഡിയ ലീഡര്‍) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
![]()
