തിരുവനന്തപുരം: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിപിഎം തല്ക്കാലം പരിശോധന നടത്തില്ലെന്നും സര്‍ക്കാര്‍ തലത്തിലാണ് പരിശോധന വേണ്ടതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി വി അന്‍വര്‍ എഴുതി നല്കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പരാമര്‍ശമില്ലെന്നും ആ സാഹചര്യത്തില്‍ ശശിക്കെതിരെ ഒരു തരത്തിലുള്ള അന്വേഷണത്തിലേക്കും പാര്‍ട്ടി കടക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന് പറഞ്ഞു.
പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ച പി വി അന്‍വറിന്റെ നിലപാടിനെയും ഗോവിന്ദന് വിമര്‍ശിച്ചു. ജനപ്രതിനിധിയും പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമായ പി വി അന്‍വര്‍ ഇങ്ങനെയായിരുന്നില്ല പ്രശ്നം ഉന്നയിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അഴിമതി കണ്ടെത്താന്‍ കെ ടി ജലീലിന്റെ സ്റ്റാര്‍ട്ടപ്പ് ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
![]()
