കായംകുളം: വെൽഫെയർ പാർട്ടി കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പില്ലർ എലിവേറ്റഡ് ഹൈവേ ജനകീയ സമരസമിതിയുടെ റിലേ സത്യാഗ്രഹ പന്തലിൽ സംഘടിപ്പിച്ച സമരത്തെരുവ് ശ്രദ്ധേയമായി.
കായംകുളം സസ്യ മാർക്കറ്റിൽ നിന്നും ദേശീയ പാത സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടത്തിയ പ്രകടനം ഒ എൻ കെ ജംഗ്ഷനിലെ സമരപ്പന്തലിൽ എത്തിച്ചേർന്നപ്പോൾ
നടന്ന സമരത്തെരുവ് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെഎ ഷെഫീഖ് ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ സ്വൈര്യ ജീവിതം മതിലുകെട്ടി തിരിച്ച് പൂർണമായി സ്തംഭിപ്പിച്ച് പുതിയ ഗതാഗത മാർഗം ഉണ്ടാക്കുന്നത് ആർക്കുവേണ്ടിയാണെന്നും നാടിനെ രണ്ടായി വെട്ടിമുറിക്കുന്ന അശാസ്ത്രീയമായ ഹൈവേ വികസനത്തിനെതിരെ പൊരുതുന്ന കായംകുളത്തെ പൊതുസമ്മോഹത്തോടൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി കായംകുളം മണ്ഡലം പ്രസിഡണ്ട് മുബീർ.എസ് ഓടനാട് അധ്യക്ഷത വഹിച്ചു.ആലപ്പുഴ ജില്ലാ പ്രസിഡൻറ് നാസർ ആറാട്ടുപുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു.
സമരത്തെരുവിന് ആശംസകൾ അർപ്പിച്ചു കൊണ്ട് വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി പിടി വസന്തകുമാർ, വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി ശ്രീകല ഗോപി ഹയർ എഡ്യൂക്കേഷൻ ടീച്ചേഴ്സ് മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി അംഗം ഡോ: സുൽഫിയ സമദ് വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡൻറ് ഡി എസ് സദുറുദ്ദീൻ ജില്ലാ സെക്രട്ടറി അൻസാദ് അമ്പഴ, ജില്ലാ കമ്മിറ്റി അംഗം സിബീഷ് ചെറുവല്ലൂർ ,മണ്ഡലം കമ്മിറ്റി അംഗം കെ വാഹിദ് മാസ്റ്റർ, ഹബീബുറഹ്മാൻ സമരസമിതി നേതാക്കളായ അബ്ദുൽ ഹമീദ് ആയിരത്ത് ദിനേശ് ചന്ദന,സിയാദ് മണ്ണാമുറി,സജീർ കുന്നുകണ്ടം ,സലാഹുദ്ധീൻ, സജീബ് വട്ടപ്പറമ്പിൽ, താനത്ത് ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു
തുടർന്ന് വേദിയിൽ നാടൻ പാട്ട് കലാകാരൻമാർ അവതരിപ്പിച്ച പ്രധിഷേധപ്പാട്ടും അരങ്ങേറി,
മണ്ഡലം ജനറൽ സെക്രട്ടറി നവാസ് ആലയിൽ സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം അനസ് പുതുവന നന്ദിയും പറഞ്ഞു.
![]()
