മക്ക :ദക്ഷിണ കേരള ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മക്ക കമ്മിറ്റി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി. മക്ക അല്‍ മുകര്‍റമ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മക്കാസോണ് മെമ്പര്‍ഷിപ്പ് വിതരണ യോഗം ഡി കെ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് ചുങ്കപ്പാറ ഷറഫുദ്ദീന് ബാഖവി ഉദ്ഘാടനം ചെയ്തു.
മക്ക റുസൈഫ റഹ്മത്ത് ഹോട്ടല്‍ ഓഡിറ്റോറിയിത്തില്‍ പ്രസിഡന്റ് മടത്തറ അല്‍ഹാഫിള് ബിലാല്‍ മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡോ. അന്‍സാരി കടക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഷാനിയാസ് കുന്നിക്കോട്, ഡി കെ ഐ സി സി മക്കാ സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് നിസാര്‍ നിലമേല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതവും ട്രഷറര്‍ ഹബീസ് പന്മന നന്ദിയും പറഞ്ഞു. മനാഫ് ചടയമംഗലം, ഷംനാദ് കടക്കല്‍, മന്‍ഷാദ് കറ്റാനം, മാര്‍ഷല്‍ ഏഴംകുളം തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഇസ്സുദ്ധീന്‍ മൗലവിക് നല്കി മെസര്ഷിപ്പ് വിതരണത്തിന് പ്രസിഡന്റ് ബിലാല്‍ മൗലവി തുടക്കം കുറിച്ചു. ഡോക്ടര്‍ അന്സാരിക് ട്രഷറര്‍ ഹബീസ് പന്മന മെമ്പര്‍ ഷിപ്പ് നല്കി.
![]()
