ആലപ്പുഴ :കായംകുളം കറ്റാനത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു. ശൂരനാട് സ്വദേശിയായ ശ്രീരാജ് (43 )ആണ് മരിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ശ്രീരാജിനെ പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിലെ ജീവനക്കാരനാണ്.
![]()
