മലപ്പുറം: അബേറ്റ് കണ്ണാശുപത്രിയുടെ അഞ്ചാമത്തെ ശാഖയുടെ തറക്കല്ലിടല്‍ കര്‍മ്മം സെപ്റ്റംബര്‍ 2 2024 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മഞ്ചേരി വിപി ഹാളില്‍ നടക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.ശിലാസ്ഥാപനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എ മാരായ യു.എ ലത്തീഫ്, എ.പി അനില്‍കുമാര്‍, പി.വി അന്‍വര്‍, പി. അബ്ദുല്‍ ഹമീദ്, നജീബ് കാന്തപുരം, നോര്‍ക റൂട്ട്സ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്, കേരള ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ ബോര്‍ഡ് ചെയര്മാന് വി. ശശികുമാര്‍, മഞ്ചേരി മുനിസിപ്പല്‍ ചെയര്മാന് വി.എം. സുബൈദ എന്നിവര്‍ സംബന്ധിക്കും
![]()
