മലപ്പുറം: ഒതുക്കുങ്ങല്‍ പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസിയുടെ സൗഹൃദ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ താമസക്കാരനും ജിദ്ദയില്‍ ജോലി ചെയ്തിരുന്നതുമായ സഹോദരന്റെ കുടുംബത്തിന് 3 ലക്ഷം രൂപയും ഒന്‍പതാം വാര്‍ഡിലെ താമസക്കാരനും യു എ ഇ യില്‍ ജോലി ചെയ്തിരുന്നതുമായ സഹോദരന്റെ കുടുംബത്തിന് 2 ലക്ഷം രൂപയും വാര്‍ഡ് മുസ്ലിം ലീഗ്, കെഎംസിസി ഭാരവാഹികള്‍ ഏറ്റുവാങ്ങി കുടുംങ്ങള്‍ക്കു എത്തിച്ചു നല്കി. അഞ്ചാം വാര്‍ഡിലെ താമസക്കാരനും ജിദ്ദയില്‍ ജോലി ചെയ്യുന്നതുമായ സഹോദരനുള്ള ചികിത്സ ആനുകൂല്യവും പരിപാടിയില്‍ വെച്ച് വാര്‍ഡ് മുസ്ലിം ലീഗ്, കെഎംസിസി പ്രധിനിധികള്‍ ഏറ്റു വാങ്ങി സഹോദരന് കൈമാറുകയും ചെയ്തു.
ഗ്ലോബല്‍ കെഎംസിസി പ്രസിഡന്റ് കൂട്ടീരി അബ്ദുല്‍ മജീദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി യൂനുസ് കടമ്പോട്ട് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസ്ലു പി കെ, ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ കുഞ്ഞാലന്‍ കുട്ടി കെ.പി, പരവക്കല്‍ ആലിപ്പ, ഇ കെ മുഹമ്മദലി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി എഫ് ശിഹാബ് മാസ്റ്റര്‍, ഭാരവാഹികളായ അടാട്ടില്‍ ഇബ്രാഹിം മാസ്റ്റര്‍, അലവി കുട്ടി മാസ്റ്റര്‍, ഉമ്മര്‍ ഖാന്, റിയാദ് മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എ.കെ ഖമറു , ജനറല്‍ സെക്രട്ടറി ഫസലു റഹ്മാന് , സല്മാന് കടമ്പോട്ട് , കെ പി റാഫി , ബാബു എന്നിവര്‍ പ്രസംഗിച്ചു. പി എം ബഷീര്‍, അടാട്ടില്‍ കുഞ്ഞാപ്പു, ഇ കെ സലാം, മുജീബ് ടി സി, മുജീബ് സി, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. കുഞ്ഞാലികുട്ടി ഖിറാഅത്ത് നടത്തി. ഗ്ലോബല്‍ കെഎംസിസി ട്രഷറര്‍ അബ്ദുറഹ്മാന് മുക്രി നന്ദി പറഞ്ഞു.
![]()
