തിരുവനന്തപുരം: പ്രശസ്ത ഗിറ്റാറിറ്റും കോട്ടയം ഈരാറ്റുപേട്ട സ്വദേശിയുമായ ജോസ് തോമസ് (55) വിമാനയാത്രക്കിടയിൽ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ്യൂസിക് റിയാലിറ്റി ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്ന ജോസ് തോമസ് പ്രഗത്ഭരായ എസ്.പി ബാലസുബ്രഹ്മണ്യം, യേശുദാസ്, കെ.എസ് ചിത്ര തുടങ്ങിയ പ്രശസ്ത ഗായകരുടെ സംഗീത വേദികളിൽ ഗിറ്റാറിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.
![]()
