മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വയനാട് പുനരധിവാസ ഫണ്ടിലേക്ക് ജിദ്ദ മലപ്പുറം ജില്ല കെഎംസിസി 12,42,800 രൂപ കൈമാറി. മലപ്പുറം ജില്ല മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ചു മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടിയുടെ സാന്നിധ്യത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ക്കു ജില്ല കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ് തുക കൈമാറി.
ജിദ്ദയിലെ മലപ്പുറം ജില്ലയിലെ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ഫണ്ട് ശേഖരിച്ചത്. ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ല സെക്രട്ടറിമാരായ പി.എം.എ സമീര്‍, കെ. ടി അഷ്റഫ്, അന്‍വര്‍ മുള്ളമ്പാറ, സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാം മമ്പാട്, ജില്ല കെഎംസിസി ചെയര്മാന് കെ.കെ മുഹമ്മദ് ചിറയില്‍, ജില്ല ഭാരവാഹികളായ സലീം മമ്പാട്, അബു കട്ടുപ്പാറ, മുസ്തഫ ചെമ്പന്‍, ബേബി നീലാമ്പ്ര, സി.ടി ശിഹാബ്, മലപ്പുറം ജില്ല കെഎംസിസി മുന്‍ ജനറല്‍ സെക്രട്ടറി മജീദ് കോട്ടീരി, മണ്ഡലം ഭാരവാഹികളായ റഷീദ് മങ്കട, ജംഷീദ് ബാബു മലപ്പുറം, മലപ്പുറം സി.എച്ച് സെന്റര്‍ പ്രസിഡന്റ് അനീസ് നൂറാന്‍, ജാസിം മുഹമ്മദ്, പി.എന്‍. വാസിം എന്നിവർ പങ്കെടുത്തു.
![]()
