ജിസാൻ:ജിസാനിനടുത്ത് അബു അരീഷിൽ മലപ്പുറം സ്വദേശി നിര്യാതനായി.
മലപ്പുറം വെളിമുക്ക് ആലുങ്ങൽ സ്വദേശി ഇല്ലിക്കൽ അബ്ദുൽ നസീർ (52) ആണ് ഹൃദയഘാതം മൂലം മരിച്ചത്.
അബു അരീഷിൽ ബഖാലയിൽ രണ്ട് വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. നേരത്തെ ആർദ്ദ, ത്വാഇഫ് എന്നിവിടങ്ങളിലും ജോലിചെയ്തിരുന്നു. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ഖദീജ. ഭാര്യ: സുനീറ. മക്കൾ: സുഹാദ്, ഫസ് ലുൽ ഫാരിസ, അസ് ലഹ.
![]()
