ദമ്മാം: പ്രവാസികളുടെ സാമ്പത്തിക ആസൂത്രണവും സമ്പാദ്യ ശീലവും പ്രായോഗിക മാർഗങ്ങൾ എന്ന തലകെട്ടിൽ പ്രവാസി മലയാളികൾക്ക് വേണ്ടി പ്രവാസി വെൽഫെയർ കോഴിക്കോട് വയനാട് ജില്ലാ കമ്മിറ്റി ടോക്ക് ഷോ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 ന് വെള്ളി വൈകീട്ട് ദമ്മാം ബദർ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രവാസികളുടെ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് ബോധവത്കരണവും, പ്രായോഗിക സമീപനങ്ങൾ വിശദീകരിക്കുന്ന പ്രസന്റേഷനും ഉണ്ടാവും. പങ്കെടുക്കുന്നവർക്ക് സംശയ നിവാരണത്തിനും അവസരമുണ്ടാവും. പരിപാടിയുടെ പ്രചരണാർത്ഥം ദമ്മാമിൽ നടന്ന യോഗം പ്രവാസി വെൽഫെയർ പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് ഷബീർ ചാത്തമംഗലം ഉത്ഘാടനം ചെയ്തു, സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ സഹായകമാവുന്ന പരിപാടി പരമാവധി പേർ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. റീജിയണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട് അധ്യക്ഷത വഹിച്ചു. റീജിയണൽ കമ്മിറ്റി ഭാരവാഹികളായ ജംഷാദലി കണ്ണൂർ, ബിജു പൂതക്കുളം, സമീയുള്ള, ഷക്കീർ ബിലാവിനകത്ത്, ഫാത്തിമ ഹാഷിം, യാസിർ RC, അനീസ മെഹബുബ് തുടങ്ങിയവർ സംബന്ധിച്ചു. ജമാൽ കൊടിയത്തൂർ സ്വാഗതവും, മുഹമ്മദ് ആസിഫ് നന്ദിയും പറഞ്ഞു
![]()
