തിരുവനന്തപുരം :സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. ബംഗാളി നടി ഉന്നയിച്ച ആരോപണം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമേൽക്കാതിരിക്കാനാണ് രഞ്ജിത് ഈ തീരുമാനമെടുത്തതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ആരോപണം ഉന്നയിച്ച നടി പാലേരി മാണിക്യം പാതിരാക്കൊലപാതകത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യമല്ലാത്തത് കൊണ്ടാണ് അവരെ പരിഗണിക്കാതിരുന്നതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.നേരത്തെ രഞ്ജിത്ത് ആരോപണം നിഷേധിച്ചിരുന്നു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു രഞ്ജിത്തിന്റെ വാദം.
![]()
