കായംകുളം : കായംകുളം ദേശീയ പാതയിൽ ഷഹീദാർ മസ്ജിദ് മുതൽ ടെക്സ്മോ ജംഗ്ഷൻ വരെ തൂണിൽ തീർത്ത ഉയരപ്പാതക്ക് വേണ്ടി സമരം ചെയ്യുന്ന ജനകീയ സമര സമിതി നേതൃത്വത്തിൽ നടക്കുന്ന റിലെ സത്യാഗ്രഹ സമരം ഒൻപതാം ദിവസം കായംകുളം പ്രവാസി കൂട്ടായ്മ നേതൃത്വത്തിൽ നടന്നു, കൂട്ടായ്മ പ്രതിനിധി അനസ് റഹീമിന്റെ അധ്യക്ഷതയിൽ നടന്ന സത്യാഗ്രഹം മിഡിയ വൺ പ്രിൻസിപ്പിൽ കറസ്പ്പോൺഡന്റ് യു ഷൈജു ഉദ്ഘാടനം ചെയ്തു, ജനകീയ സമരത്തെ കണ്ടില്ലെന്ന് നടിച്ചു മുന്നോട്ട് പോകുവാൻ ഒരു ഭരണകുടത്തിനും കഴിയില്ല എന്നും കായംകുളത്തു തൂണിൽ തീർത്ത റോഡ് അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഷൈജു അഭിപ്രായപെട്ടു, സമരസമിതിയുടെ തുടക്കം മുതൽ പ്രവാസി സമൂഹം നൽകുന്ന പിന്തുണക്ക് സമരസമിതി ചെയർമാൻ അബ്ദുൽ ഹമീദ് നന്ദി പറഞ്ഞു, വള്ളിയിൽ റസാഖ്, സിയാദ് മണ്ണാമുറി, ചന്ദ്രമോഹൻ, ബി. ഷൈജു, അൻസാർ ഹസൻ, സുധീർ ജാഫർ, ഷാനവാസ് ഐ വൈ സി,അനസ് ഇല്ലിക്കുളം എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
നിഹാസ് അബ്ദുൽ അസീസ് സ്വാഗതവും കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.
![]()
