തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിയായ 13-കാരിയെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയിരിക്കുന്നത്. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. മലയാളി അസോസിയേഷന് പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്.സമൂഹ മാധ്യമങ്ങളിൽ കുട്ടിയെ കാണാതായ സമയം മുതൽ എല്ലാവരും കുട്ടിയെ കണ്ടെത്തുന്നത് വരെ തിരയുകായിരുന്നു.കുട്ടിയെ ചൈൽഡ് വെൽഫെയർ അധികൃതർക്ക് റെയിൽവേ അധികൃതർ ഏൽപ്പിച്ചു.ബബിത എന്ന യുവതി ഐലന്റ് എക്സ്പ്രസിൽ നിന്ന് എടുത്ത കുട്ടിയുടെ ഫോട്ടോ ആണ് കണ്ടെത്താനുള്ള വഴിത്തിരിവായത്.
![]()
