തിരുവനന്തപുരം :ഭാരതത്തിന്റെ 78 മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. നോര്‍ക്ക സെന്ററിലെ കേരള പ്രവാസി ക്ഷേമ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗീതാലക്ഷ്മി എം.ബി ദേശീയ പതാക ഉയര്‍ത്തി. എല്ലാവര്ക്കും സ്വാതന്ത്ര്യദിനാശംസകളും നേര്‍ന്നു.
നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ്, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, ലോക കേരള സഭ ഓഫീസുകളിലെ ജീവനക്കാരും കുടുംബാംഗങ്ങളും സ്വാന്ത്ര്യദിനാഘോഷങ്ങളില് പങ്കു ചേര്‍ന്നു. ഏവര്‍ക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
![]()
