തൊടുപുഴ : തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ
കൊണ്ഗ്രെസ്സ് -ലീഗ് വാക്പോര് മുറുകുന്നു.മുസ്ലീം ലീഗിനെതിരെ പരസ്യ വെല്ലുവിളിയുമായി ഇടുക്കി ജില്ലാ കോൺഗ്രസ് നേതൃത്വം. എൽ ഡി എഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് വാറോല കാട്ടി കോൺഗ്രസിനെ പേടിപ്പിക്കേണ്ടെന്ന് ഡിസിസി പ്രസിഡന്റ് സി പി മാത്യു പറഞ്ഞു. തൊടുപുഴ നഗരസഭയിലേക്ക് ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറാണെന്നും മാത്യു പറഞ്ഞു
അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും നഗരസഭ ഭരണം പിടിക്കാമായിരുന്ന അവസരം പാളയത്തിലെ പട കാരണം നഷ്ടമായതിന് പിന്നാലെയാണ് യുഡിഎഫ് ഘടകത്തിലെ ഭിന്നത മറ നീക്കി പുറത്തുവരുന്നത്. ലീഗ് ഉന്നയിക്കും പോലെ ഒരു ധാരണയും ചെയർമാൻ സ്ഥാനത്തെ ചൊല്ലി ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് പറയുന്നു
ഭരണം കിട്ടിയാൽ കേരളാ കോൺഗ്രസ്, കോൺഗ്രസ്, പിന്നെ മുസ്ലിം ലീഗ് എന്നതായിരുന്നു തെരഞ്ഞെടുപ്പിന് മുന്നേയുള്ള ധാരണ. എന്നാൽ ധാരണയൊക്കെ തെറ്റിയതോടെ എൽഡിഎഫിന് വോട്ട് ചെയ്യുകയായിരുന്നു ലീഗ് കൗൺസിലർമാർ
![]()
