ജിദ്ദ: കഴിഞ്ഞ പതിനൊന്ന് ദിവസമായി ഊണും ഉറക്കവും കുടുബവും ഉപേക്ഷിച്ച് വയനാട് ദുരന്തത്തിനിരയായ ഇരുനൂറോളം ശവശരീരങ്ങള്‍ കഴുകിയും കൂട്ടിയോജിപ്പിച്ചും, ചേര്‍ത്ത് വെച്ചും പുഴുവരിക്കാറായതും, കാട്ടുജന്തുക്കള്‍ കടിച്ചതും എന്നു വേണ്ട ജീവനറ്റ എല്ലാ മനുഷ്യ ശരീരങ്ങളെയും തന്റെ കൂടപ്പിറപ്പെന്ന പോലെ പരിഗണിച്ചു ദുരന്തത്തിലകപ്പെട്ടവര്‍ക്ക് വേണ്ടി സമര്‍പ്പിക്കാന്‍ തയ്യാറായ നിലമ്പൂര്‍ മണ്ഡലത്തിലെ വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ ജിദ്ദ നിലമ്പൂര്‍ മണ്ഡ കെ എം സി സി ആദരിച്ചു. സി,എച്ച് സെന്റര്‍ ഓഡിറ്റോറിയത്തി സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കളുടെയും, നിറഞ്ഞു കവിഞ്ഞ പ്രവര്ത്ത കരുടെയും സാന്നിധ്യത്തിലാണ് മെമന്റോകളും, സമ്മാന കിറ്റുകളും നല്കി ആദരിച്ചത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്ന മൃദദേഹങ്ങളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മയിലിന്റെ നേതൃത്വത്തില്‍ വനിതാ ലീഗ് വളണ്ടിയര്‍മാരുടെ സഹകരണത്തോടെയാണ സംസ്കരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പി.കെ. ബഷീര്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. യൂത്ത്ലീഗ് മണ്ഡലം പ്രസിഡണ്ട് പി.കെ.ജംഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മയില്‍ മൂത്തേടം, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്, മുസ്ലീഗ് മണ്ഡലം പ്രസിഡണ്ട് സി. എച്ച് ഇഖ്ബാല്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി മച്ചിങ്ങല്‍ കുഞ്ഞു, എസ്.ടി.യു സംസ്ഥാന വൈസ്പ്രസിഡണ്ട് കെ.ടി. കുഞ്ഞാന്, നിലമ്പൂര്‍ സി.എച്ച് സെന്റര്‍ ചെയര്മാന് പി.വി. അലി മുബാറഖ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിഷാജ് എടപ്പറ്റ, ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് കൊബന് ഷംസു, പ്രവാസിലീഗ് മണ്ഡലം പ്രസിഡണ്ട് റഷീദ് വരിക്കോടന്‍, ജിദ്ദ കെ എം സി സി മലപ്പുറം ജില്ലാ പ്രസിഡണ്ട് ഇസ്മയില്‍ മുണ്ട്പ്പറമ്പ്, മണ്ഡലം ഗ്ലോബല്‍ കെ എം സി സി ജനറല്‍ സെക്രട്ടറി കെ.ടി. ജുനൈസ്, ജിദ്ദ മണ്ഡലം കെ എം സി സി വൈസ് ചെയര്മാന് കെ.ടി. ഉമ്മര്‍, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി. ലുഖ്മാന്, റാഫി വഴിക്കടവ്, യാസര്‍ അറഫാത്ത്, മണ്ഡലം കെ എം സി സി ഭാരവാഹികളായ അഫ്സല് മുണ്ടശ്ശേരി, ശിഹാബ് പൊറ്റമ്മല്‍, റാഫി വഴിക്കടവ്, എന്നിവര്‍ പ്രസംഗിച്ചു, കെ.പി. റമീസ്, ഇര്‍ഷാദ് കക്കോടന്‍, ബക്കര്‍ ചീ മാടന്, സിറാജ് തോണിക്ക ര, ജാഫര്‍ ചേരിയാടന്‍, പി.കെ. അജ്മല്‍, മിദ്ലാജ് ചെമ്പരന്, മന്‍സൂര്‍ കൈതവളപ്പില്‍, അജ്മല്‍ അണക്കായ്, അഫ്ളല് കരുളായ്, ശുഐബ് മുത്തു, ഫവാസ് ചുള്ളിയോട്, അഷ്റഫ് ഐക്കാരന്, നൗഷാദ് പാത്തിപ്പാറ എന്നിവര്‍ നേതൃത്വം നല്കി. വൈറ്റ് ഗാര്‍ഡുകള്‍ക്ക് ആദരം നല്‍കുന്നതിന് സന്മനസ്സ് കാണിച്ച ജിദ്ദ നിലമ്പൂര്‍ മണ്ഡലം കെ എം സി സി കമ്മിറ്റിയെ എല്ലാ പ്രാസംഗകരും അഭിനന്ദിച്ചു
![]()
